bag

റീബിൽഡ് കേരള പദ്ധതിയുടെ കുടുംശ്രീ പാറക്കൂട്ടത്ത് ആരംഭിച്ച പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് പി.സി ബിജു ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കൊരട്ടി പഞ്ചായത്ത് പാറക്കൂട്ടം മൂന്നാം വാർഡിൽ വനിതാ പേപ്പർ ബാഗ് യൂണിറ്റ് ആരംഭിച്ചു. പൗർണ്ണമി കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ തുടക്കമിട്ട യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് പി.സി ബിജു ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.ആർ സുമേഷ് അദ്ധ്യക്ഷനായി. പ്രളയത്തിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ ചാലക്കുടി ബ്ലോക്കിലെ ആദ്യ പദ്ധതിയാണിത്. കുടുംബശ്രീ ജില്ലാ മിഷൻ മുഖാന്തിരം കുടുംബശ്രീയിൽ അംഗങ്ങളായവർക്കോ കുടുംബാഗങ്ങൾക്കോ കുറഞ്ഞ പലിശയിൽ വായ്പ നൽകി പുതിയ സംരഭങ്ങൾ ആരംഭിച്ച് വരുമാനം വർദ്ധിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതി ഫണ്ട്, പ്രൊജക്ട് തയ്യാറാക്കൽ, പരിശീലനം, പദ്ധതി പൂർത്തീകരണ ഉപദേശങ്ങൾ എന്നിവ കുടുംബശ്രീ നൽകും. റീബിൽഡ് കേരള ചാലക്കുടി ബ്ലോക്ക് ഓഫീസർ വിശാലം ബാബ, മുൻ വാർഡ് മെമ്പർ സിന്ധു ജയരാജ്, ബബിത സോബി, പി. ഗ്രേഷ്മ, അഞ്ജു ബിബിൻ, സുകന്യ കലേഷ് എന്നിവർ പ്രസംഗിച്ചു.