കുന്നംകുളം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കുന്നംകുളം മേഖലാ സമ്മേളനം നടന്നു. മേഖലാ പ്രസിഡന്റ് ബിജു വർഗീസ് പതാക ഉയർത്തി. കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഫോട്ടോഗ്രാഫി പ്രദർശനം ബഥനി സ്‌കൂൾ മാനേജർ ഫാ. ബെഞ്ചമിൻ ഒ.ഐ.സി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സമ്മേളനം എ.കെ.പി.എ ജില്ലാ പ്രസിഡന്റ് കെ.കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് ബിജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ബഥനി സ്‌കൂൾ പ്രിൻസിപ്പൽ ഫാ. പത്രോസ് ഒ.ഐ.സി മുഖ്യാതിഥിയായി.
ജില്ലാ സെക്രട്ടറി ടൈറ്റസ്, മേഖലാ വൈസ് പ്രസിഡന്റ് പി.വൈ. റാഫി, മേഖലാ സെക്രട്ടറി ജിന്റോ ജോർജ്, മേഖലാ ട്രഷറർ എം.ജെ. സിജോ, ജില്ലാ വൈസ് പ്രസിഡന്റ് സലീം കല്ലൂർ, ജില്ലാ ഫോട്ടോ ക്ലബ് കോ ഓഡിനേറ്റർ പ്രവീൺ പോൾ, ജില്ലാ ജോയിൻ സെക്രട്ടറി ഷാജി ലെൻസ്മാൻ തുടങ്ങിയവർ സംസാരിച്ചു.