ആലീസ് സാജന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉപഹാരം നൽകുന്നു.
കുന്നംകുളം: പിരിയോഡിക് ടേബിൾ ക്രമമായി കുറഞ്ഞ സമയത്തിൽ ചൊല്ലി ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടിയ കൊരട്ടിക്കരയിലെ ആറ് വയസുകാരി ആലീസ് സാജന് അഭിനന്ദനങ്ങളുമായി കോൺഗ്രസ്. അരിമ്പൂർ വീട്ടിൽ സാജൻ-അബിത ദമ്പതികളുടെ മകൾ ആലീസ് സാജൻ ആർത്താറ്റ് എക്‌സൽ പബ്ലിക്ക് സ്‌ക്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി ആലീസിനെ ഷാൾ അണിയിച്ചു. കോൺഗ്രസ് കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയശങ്കർ സമ്മാനിച്ചു. കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.കെ ദേവദാസ്, മനീഷ് തിപ്പിലശേരി, മണ്ഡലം കോൺഗ്രസ് സെക്രട്ടറിമാരായ വാസുദേവൻ കല്ലുംപുറം, ദീപൻ പാതാക്കര എന്നിവർ പങ്കെടുത്തു.