പാവറട്ടി: കാക്കശ്ശേരി സെന്റ് മേരീസ് ദേവാലയത്തിൽ നവീകരിച്ച കപ്പേളയുടെ വെഞ്ചിരിപ്പ് ഇന്ന് രാവിലെ 6.30നുള്ള ദിവ്യബലിക്ക് ശേഷം അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും. വൈകീട്ട് 5.30ന് പാവറട്ടി സെന്റ് ജോസഫ്‌സ് തീർത്ഥകേന്ദ്രം റെക്ടർ ഫാ.ജോൺസൻ ഐനിക്കൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് കൊടിയേറ്റം നടത്തും. 30, 31 തീയതികളിലാണ് തിരുനാൾ എന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികളായ ഫാ. സിൻറ്റോ പൊന്തേക്കൻ, സി.ജെ ഷാജി, സി.എ ബാബു, സി.ജെ ലിജു, ജസ്റ്റിൻ ചീരൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.