തൃശൂർ: കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദിന്റെ ആദ്യ തിരക്കഥയിൽ സംവിധായകൻ വിജീഷ് മണി സിനിമയൊരുക്കുന്നു. സിനിമയുടെ പേര് നാളെ വൈകിട്ട് 6ന് പ്രശസ്ത സിനിമാ താരങ്ങൾ അവരുടെ ഫേസ്ബുക്ക് പേജിലൂടെ ശീർഷകഗാനം അവതരിപ്പിച്ച് റിലീസ് ചെയ്യും. സംഗീത സംവിധായകരായ രമേഷ് നാരായണൻ, ബിജി പാൽ, മോഹൻ സിതാര, ഗോപിസുന്ദർ, രതീഷ് വേഗ തുടങ്ങിയവർ ഒന്നിക്കും.