കൊടുങ്ങല്ലൂർ: വിദ്യാലയ മുറ്റത്തേക്ക് തിരികെയെത്തുന്ന വിദ്യാർത്ഥികളെ വരവേൽക്കാനൊരുങ്ങി കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന വിദ്യാർത്ഥികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്‌കൂളിൽ നടക്കുന്നത്. ഒക്ടോബർ 2ന് ആരംഭിച്ച കളിമുറ്റമൊരുക്കാം പദ്ധതിയുടെ തുടർച്ചയായി ക്ലാസ് മുറികളുടെ ശുചീകരണം,​ പെയിന്റിംഗ്, സ്‌കൂൾ ബസ് പ്രവർത്തനക്ഷമമാക്കൽ, പുതിയ കെട്ടിടത്തിൽ വൈറ്റ് ബോർഡ് സ്ഥാപിക്കൽ, ക്ലാസ് മുറിയിലേക്കാവശ്യമായ പഠന സാമഗ്രികൾ, ടോയ്‌ലറ്റ് സാമഗ്രികളുടെ സമാഹരണം എന്നീ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരോടൊപ്പം സന്നദ്ധ സംഘടനകൾ, ക്ലാസ് പി.ടി.എ എന്നിവ സജീവമാണ്.