kaithangu
കോട്ടയം,ഇടുക്കി ജില്ലകളിലെ പേമാരി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒരു എയ്‌സ് നിറയെ സാധനങ്ങൾ എ.പി.ജെ.അബ്ദുൽ കലാം റോഡ് നിവാസി കൂട്ടായ്മ സെക്രട്ടറി സത്യനും രക്ഷാധികാരി ഷംസുദ്ദീനും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു.

കയ്പമംഗലം: കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ കനത്ത പേമാരിയെ തുടർന്ന് വീടും കിടപ്പാടവും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മൂന്നുപീടിക ബീച്ച് റോഡ് എ.പി.ജെ അബ്ദുൽ കലാം റോഡ് നിവാസി കൂട്ടായ്മ. സമാഹരിച്ച കുടിവെള്ളം, വസ്ത്രങ്ങൾ, അരി, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ, ക്ലീനിംഗ് പൗഡർ, ബ്ലീച്ചിംഗ് പൗഡർ എന്നിവയും കൂടാതെ മൂന്നുപീടിക മോടി ഫേബ്രിക്‌സ് നൽകിയ വസ്ത്രങ്ങളും സമാഹരിച്ച് ട്രഷറർ നസീർ വേളയിലിന്റെ നേതൃത്വത്തിൽ ദുരന്ത മേഖലയിലെത്തിച്ച് വിതരണം ചെയ്തു. കൂട്ടായ്മ സെക്രട്ടറി സത്യനും രക്ഷാധികാരി ഷംസുദ്ദീനും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. കൂട്ടായ്മ ചെയർമാൻ സക്കീർ ഹുസൈൻ, പ്രസിഡന്റ് വിശ്വനാഥൻ, ഭാരവാഹികളായ അക്ബർ, ഗോപി, തജ്‌രി റഹീം, ഗീത സതീശ്, ജാസ്മിൻ നാസർ, ഷാഹിന സക്കീർ എന്നിവർ നേതൃത്വം നൽകി