ചാലക്കുടി: ചായ്പൻകുഴി, കൊന്നക്കുഴി മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതോടെ കർഷകർ ദുരിതത്തിലായി. മലയോര കർഷകർക്കും നാട്ടുകാർക്കുമാണ് കാട്ടുപന്നിയുടെ ദുരിതം തുടർക്കഥയാകുന്നത്. കൂട്ടമായെത്തുന്ന പന്നികൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്. തേങ്ങ പൊതിച്ച് തിന്നുണ്ടെന്നും കർഷകർ പറയുന്നു. പറമ്പിൽ കൂട്ടിയിടുന്ന തേങ്ങ മുഴുവനും നശിപ്പിക്കുകയാണ്. തെങ്ങിൻ തൈകൾ പറിച്ചിടുന്നതും പതിവായിരിക്കുന്നു. അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയാകുന്നില്ലെന്നാണ് ആക്ഷേപം.