triprayar

തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി ചടങ്ങുകൾക്ക് തുടക്കം കുറിച്ച് ഇന്ന് മുതൽ നിറമാല വിളക്കിന് തിരി തെളിയും. വൈകീട്ട് 5.30ന് കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ജി നാരായണൻ തിരി തെളിക്കും. തുടർന്ന് ക്ഷേത്രത്തിനുള്ളിൽ നൂറ് കണക്കിന് ചെരാതുകളിലും നിലവിളക്കുകളിലും ദീപ പ്രഭ പടരും. ദേവസ്വം ജീവനക്കാരുടേതാണ് ആദ്യ ദിവസത്തെ നിറമാല. തുടർച്ചയായി 39 ദിവസം നിറമാല വിളക്ക് തെളിക്കും. നവംബർ 30 നാണ് ഏകാദശി മഹോത്സവം ആഘോഷിക്കുക.