അഖിലേന്ത്യ കിസാൻ സഭ മാള പഞ്ചായത്ത് കൺവെൻഷനും കർഷകരെ ആദരിക്കലും ജില്ലാ സെക്രട്ടറി കെ.വി. വസന്ത്കുമാർ ഉദ്ഘാടനം ചെയ്യുന്നു
മാള: അഖിലേന്ത്യ കിസാൻ സഭ മാള പഞ്ചായത്ത് കൺവെൻഷനും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.വി. വസന്ത്കുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വി.എം. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. ഒ.സി. ജോസഫ്, വി.എം. വത്സൻ, സാബു പോൾ എടാട്ടുക്കാരൻ, ബൈജു മണന്തറ തുടങ്ങിയവർ സംസാരിച്ചു. മികച്ച കർഷകരെ ചടങ്ങിൽ വച്ച് ആദരിച്ചു. ഭാരവാഹികളായി വി.എം. ചന്ദ്രബോസ് (പ്രസിഡന്റ്), എം.കെ. ബാബു (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.