lnaguration
തിരുവള്ളൂർ എൽ.പി സ്‌കൂളിലെ ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിക്കുന്നു

കൊടുങ്ങല്ലൂർ: നഗരസഭയിലെ തിരുവള്ളൂർ എൽ.പി സ്‌കൂളിൽ നിർമ്മിക്കുന്ന ആറ് ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീല പണിക്കശ്ശേരി, ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. കൈസാബ്, ഒ.എൻ. ജയദേവൻ, വാർഡ് കൗൺസിലർ ശാലിനി വെങ്കിടേഷ്, വി.എം. ജോണി, അസി.എൻജിനിയർ എൻ.ജി. ബിനു, ഹെഡ് മാസ്റ്റർ കെ.കെ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. 3800 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന ആറ് ക്ലാസ് മുറികൾക്ക് 90 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. അടുത്ത മാർച്ചിൽ നിർമ്മാണം പൂർത്തീകരിക്കും.