vadakkumnadhan

തൃശൂർ : വടക്കുന്നാഥ ക്ഷേത്രത്തിൽ 56 ദിവസം നീണ്ടുനിന്ന കൂത്തുത്സവം സമാപിച്ചു. സമാപന ചടങ്ങിൽ കൊച്ചിൻ ദേവസ്വം പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ 42 വർഷമായി കൂത്തു മുടങ്ങാതെ നടത്തുന്ന അമ്മന്നൂർ കുട്ടൻ ചാക്യാരെ തൃശൂർ എം.എൽ.എ. പി. ബാലചന്ദ്രൻ പൊന്നാട അണിയിച്ചു.

ഈ വർഷത്തെ കൂത്തുത്സവം സ്‌പോൺസർ ചെയ്ത സർവ മംഗളം ട്രസ്റ്റ് ചെയർമാൻ രാജീവ് മേനോനെ ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ പൊന്നാട അണിയിച്ചു. കൂടാതെ കൂത്തമ്പലം പുനരുദ്ധാരണത്തിന് 15 ലക്ഷം രൂപ അനുവദിച്ച എം.ൽ.എ. പി. ബാലചന്ദ്രനെ ബോർഡ് മെമ്പർ എം.ജി നാരായണൻ അനുമോദിച്ചു. സമിതി സെക്രട്ടറി ടി.ആർ. ഹരിഹരൻ, ദേവസ്വം മാനേജർ പി. കൃഷ്ണകുമാർ, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ വി.എൻ. സ്വപ്ന, സമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, സമിതി അംഗങ്ങളായ പി. ശശിധരൻ, അരുൺ തുടങ്ങിയവർ പങ്കെടുത്തു.