കയ്പമംഗലം: യു.എ.ഇ ഷാർജ ഐ.വി.എൽ സംഘടിപ്പിച്ച സോണൽ ക്ലബ്ബുകളുകളുടെ വോളിബാൾ ടൂർണമെന്റിൽ ചെന്ത്രാപ്പിന്നി എസ്.എൻ.എസ്.സി തട്ടകം ജേതാക്കൾ. ഓഷ്യൻ എയറിനെ 23 - 25, 25- 28, 15- 13 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.
എസ്.എൻ.എസ്.സി തട്ടകം കളിക്കാരായ അമൽദേവിനെ നല്ല ബ്ലോക്കറായും, സമൃദിനെ നല്ല കളിക്കാരനായും, പ്രണവിനെ നല്ല അറ്റാക്കറായും ഷംസാദിനെ ഏറ്റവും നല്ല സെറ്ററായും തിരഞ്ഞെടുത്തു.
14 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. യു.എ.ഇ ഷാർജ സോണൽ വോളിബാൾ ടൂർണമെന്റിൽ ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്ന ആദ്യ ടീമാണ് ചെന്ത്രാപ്പിന്നി എസ്.എൻ.എസ്.സി തട്ടകം. യു.എ.ഇ ക്ലബ്ബ് ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ ജിമ്മി ജോർജ്ജ്, അബ്ദുൾ റസ്സാക്ക് തുടങ്ങിയവർ കളിച്ചിട്ടുണ്ട്. 51 വർഷം തുടർച്ചയായി വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ച എസ്.എൻ.എസ്.സി ചെന്ത്രാപ്പിന്നി ഇന്ത്യൻ ബുക്ക് ഓഫ് റെക്കാഡിന്റെ അംഗീകാരവും തേടിയെത്തിയിട്ടുണ്ട്. അമൽദേവ് ക്യാപ്റ്റനും നിയാസ് കോച്ചും സജാദ് ടീമിന്റെ മാനേജറുമാണ്.