കാഞ്ഞാണി: കനത്ത മഴയിൽ കൃഷി നശിച്ച കർഷകർക്ക് വീണ്ടും കൃഷി ഇറക്കാൻ വിത്തും സാമ്പത്തിക സഹായവും ഉടൻ നൽകണമെന്ന് മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഒക്ടോബർ 31ന് പ്രിയദർശിനി പ്രയാണ യാത്ര നടത്താനും യോഗം തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.ജി അശോകൻ അദ്ധ്യക്ഷനായി. കെ.കെ ബാബു, കെ.ബി ജയറാം, പി.കെ രാജൻ, സി.എം നൗഷാദ്, കെ.കെ പ്രകാശൻ, സുബൈദ മുഹമ്മദ്, പി.ടി ജോൺസൻ, എം.വി അരുൺ, റോബിൻ വടക്കേത്തല എന്നിവർ പ്രസംഗിച്ചു.