കൊടകര: കനത്ത മഴയിലും ഇടിമിന്നലിലും വൻ നാശനഷ്ടങ്ങൾ. ഇന്നലെ വൈകീട്ട് 3 മുതൽ 5 വരെ പെയ്ത മഴയിലാണ് വ്യാപക നാശമുണ്ടായത്. വരന്തരപ്പിള്ളി, കൊടകര, മറ്റത്തൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വൈദ്യുതി ബന്ധം തകരാറിലായി. വെള്ളിക്കുളങ്ങര ഇത്തനോളിയിൽ വെള്ളമുയർന്ന് ഏതാനും വീടുകളിൽ വെള്ളം കയറി. പോത്തൻചിറയിൽ യാക്കിരി അലിഹസ്സന്റെ കോഴിഫാമിന് മിന്നലിൽ തീ പിടിച്ചു. ഫാമിൽ കോഴികൾ ഇല്ലാതിരുന്നത് വൻ നഷ്ടം ഒഴിവാക്കി.