ചാലക്കുടി: മലവെള്ളപ്പാച്ചലുണ്ടായ വെട്ടിക്കുഴി പണ്ടാരൻപാറയിൽ നിന്നും 9 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പട്ടികവർഗ കോളയിലെ വീട്ടുകാരേയാണ് മുൻകരുതലായി ചായപ്പൻകുഴി ഗവ.സ്‌കൂളിലെത്തിച്ചത്. തുലാവർഷം തുടർച്ചയാകുന്ന സാഹര്യത്തിലാണ് നടപടി.