തൃശൂർ : എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് നേതാവിനെ ചവിട്ടി വീഴ്ത്തുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ബലാത്സംഗത്തിനിരയാക്കുമെന്ന് ഭീഷണി മുഴക്കിയതുമെല്ലാം ബോദ്ധ്യപ്പെടുത്തുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജാതി രാഷ്ട്രീയത്തിന്റെ തെളിവാണെന്ന് കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട് പറഞ്ഞു.
കലാലയങ്ങളിൽ അരാഷ്ട്രീയവത്കരണത്തിന്റെ തെമ്മാടിക്കൂട്ടങ്ങളെ സൃഷ്ടിക്കുന്ന സംഘടനയായി മാറിയിരിക്കുന്നു എസ്.എഫ്.ഐ. ഒരേ സമയം ഏകാധിപതികളെ ആരാധിച്ച് ഫാസിസത്തിനെതിരെ സംസാരിക്കുകയാണ് സി.പി.എം. പി.കെ ശശി മുൻ എം.എൽ.എ മഹത്വവത്കരിക്കുന്നത് മുതൽ വാളയാർ, വണ്ടിപ്പെരിയാർ, പാൽമണം മാറാത്ത പിഞ്ചുകുഞ്ഞിനെ അമ്മയുടെ കൈകളിൽ നിന്നും തട്ടിക്കൊണ്ടു പോയവരെ സംരക്ഷിക്കുന്ന പാർട്ടി ഒരു പ്രത്യേക തരം മാനവികതയുടെ കാവൽക്കാരാണെന്നും ലോചനൻ ആരോപിച്ചു.