കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം ശ്രീദേവമംഗലം ശാഖ 55ാം മത് വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് നടേശൻ തറയിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.വി സുധീപ് മാസ്റ്റർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.
യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി, സന്തോഷ് തന്ത്രികൾ എന്നിവർ ചികിത്സാ സഹായം വിതരണം ചെയ്തു. കയ്പമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ മുഖ്യാതിഥിയായി. ശാഖാ പ്രസിഡന്റ് നടേശൻ തറയിലിനേയും, സെക്രട്ടറി മല്ലിനാഥനേയും, പഞ്ചായത്തിന്റെ സീനിയർ കർഷക അവാർഡ് നേടിയ വിശ്വംഭരൻ തറയിലിനേയും ആദരിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ്, സത്യൻ കുറൂട്ടിപറമ്പിൽ, വനിതാ സംഘം സെക്രട്ടറി ഇന്ദിര രാജഗോപാൽ, രാജി ശ്രീധരൻ, ശ്രേയ സത്യൻ, ഹേമചന്ദ്രൻ തറയിൽ, ശാഖാ സെക്രട്ടറി എ.വി മല്ലിനാഥൻ എന്നിവർ സംസാരിച്ചു. യോഗം ബോർഡ് മെമ്പർ ജയന്തൻ പുത്തൂർ വരണാധികാരിയായി. ശാഖാ പ്രസിഡന്റ് വിശ്വംഭരൻ തറയിൽ, സെക്രട്ടറി പ്രദീപ് തറയിൽ, വൈസ് പ്രസിഡന്റ് സത്യൻ കുറൂട്ടിപ്പറമ്പിൽ, യൂണിയൻ കമ്മിറ്റി അംഗം മല്ലിനാഥൻ, ഭരണ സമിതി അംഗങ്ങൾ, വനിതാ സംഘം കമ്മിറ്റി, യൂത്ത്മൂവ്മെന്റ് കമ്മിറ്റി, ബാലജന യോഗം കമ്മിറ്റി എന്നിവരെയും തിരഞ്ഞെടുത്തു. രാമു ചക്കാലക്കൽ, സിദ്ധാർത്ഥൻ തറയിൽ, രാധാകൃഷ്ണൻ തറയിൽ, ലതാ പ്രദീപ്, സജ്‌നി ആനന്ദൻ, മിച്ചു, ശാന്തിഷ് എന്നിവർ നേതൃത്വം നൽകി.