santwana-sena

കിടപ്പിലായ രോഗികളെയും കുടുംബങ്ങളെയും സഹായിക്കുവാനായി രൂപീകരിച്ച ദുരന്ത നിവാരണ സാന്ത്വന സേന ചാവക്കാട് തഹസിൽദാർ ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു.

എടമുട്ടം: കിടപ്പിലായ രോഗികളെയും കുടുംബങ്ങളെയും സഹായിക്കുവാനായി ദുരന്തനിവാരണ സാന്ത്വന സേനയ്ക്ക് തുടക്കം കുറിച്ചു. ആൽഫ പാലിയേറ്റീവ് കെയറിന്റെ 18 കേന്ദ്രങ്ങളിലെയും സന്നദ്ധ പ്രവർത്തകരെയും സ്റ്റാഫ് അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് സേന രൂപീകരിച്ചത്. ചാവക്കാട് തഹസിൽദാർ ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എം നൂർദ്ദീൻ അദ്ധ്യക്ഷനായി. ആൽഫ പാലിയേറ്റീവ് കെയർ ഗവേണിംഗ് കൗൺസിൽ അംഗം കെ.എ കദീജാബി, ആൽഫ മെഡിക്കൽ ഹെഡ് ഡോ. ജോസ് ബാബു, കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, ട്രസ്റ്റി രവി കണ്ണമ്പിള്ളിൽ, ഗവേണിംഗ് കൗൺസിൽ അംഗം വി.ജെ തോംസൺ, വീനസ് തെക്കല, സി.കെ സനൂപ് തുടങ്ങിയവർ സംസാരിച്ചു.