ഒല്ലൂർ: സെന്റ് ആന്റണീസ് ഫോറോന പള്ളിയിലെ വിശുദ്ധ റപ്പായേൽ മാലഖയുടെ തിരുനാൾ സമാപിച്ചു. തിങ്കളാഴ്ച രാവിലെ ഇടവകയിലെ മരിച്ചവർക്ക് വേണ്ടി പ്രത്യക കുർബാനയും മറ്റ് ശുശ്രൂഷകളും നടക്കും. ഞായറാഴ്ച രാവിലെ ആഘാഷമായ തിരുനാൾ കുർബാനക്ക് ഫാ.ആൻജോ പുത്തൂർ മുഖ്യകാർമ്മികനായിരുന്നു. ഫാ. ജോളി വടക്കൻ തിരുനാൾ സന്ദേശം നൽകി. ഉച്ചകഴിഞ്ഞ് 3 ന് കുർബാനയും തുടർന്ന് വിവിധ സ്ഥലങ്ങളിലെക്ക് തിരുസ്വരുപം എഴുന്നള്ളിപ്പും നടന്നു. അടുത്ത ഞായറാഴ്ച തിരുനാളിന്റെ എട്ടാമിടം ആഘാഷിക്കും.