വരാക്കര: കാളക്കല്ല് കൊടക്കാടൻ ശിവരാമന്റെ വീട്ടു മുറ്റത്തെ കിണർ ഏഴ് മീറ്ററോളം ഇടിഞ്ഞ് താഴ്ന്നു. ഇതോടെ വീടിന്റെ അസ്ഥിവാരം ഉൾപ്പെടെയുള്ള സ്ഥലത്തെ മണ്ണിളകി വീട് അപായ ഭീഷണിയിലായി. വീട്ടുകാർ താത്ക്കാലികമായി മാറി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലാണ് 25 വർഷത്തോളം പഴക്കമുള്ള കിണർ ഇടിഞ്ഞത്. പറമ്പിലെ കൃഷിക്ക് ആവശ്യമായ ജലസേചനത്തിന് ഉപയോഗിച്ചിരുന്ന കിണർ ഇടിഞ്ഞതോടെ ഇത് മൂടാനുള്ള നടപടികൾ ആരംഭിച്ചു.