meeting
കേരള കോൺഗ്രസ് (എം) ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് സംസാരിക്കുന്നു.


ചാലക്കുടി: കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉണ്ണികൃഷ്ണൻ ഈച്ചരത്തിന് ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡന്റ് അഡ്വ.പി.ഐ മാത്യു അദ്ധ്യക്ഷനായി. ബാബു തോമ്പ്ര, പോളി ഡേവീസ് എന്നിവർ ഉപഹാരം നൽകി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി മെമ്പർമാരായ ബേബി മാത്യു കാവുങ്കൽ, ഡെന്നീ
സ്.കെ.ആന്റണി, ജില്ലാ സെക്രട്ടറിമാരായ ബേബി നെല്ലിക്കുഴി, കെ.ഒ വർഗീസ് എന്നിവർ പ്രസംഗിച്ചു.