പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിലെ 18 വയസിന് താഴെയുള്ള കുട്ടികൾക്കായി ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം രണ്ട് കിയോസ്‌കുകളിലായി നടത്തും. ഒക്ടോബർ 25,26,27 തീയതികളിൽ എലവത്തൂർ ഗവ.വെൽഫെയർ എൽ .പി സ്‌കൂളിൽ രാവിലെ 9 മുതൽ 2 വരെയും പെരുവല്ലൂർ ഹോമിയോ ഡിസ്‌പെൻസറിയിൽ രാവിലെ 9 മുതൽ 4 വരെയും മരുന്ന് വിതരണം നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അറിയിച്ചു. ഓൺലൈനായി പേർ രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ പൂർത്തിയായാൽ ലഭിക്കുന്ന ടോക്കൺ നമ്പർ സഹിതം രക്ഷിതാക്കൾ നേരിട്ട് സെന്ററിലെത്തി മരുന്ന് ഡോസ് ശേഖരിക്കേണ്ടതാണ്.