കുന്നംകുളം: പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ കോട്ടോൽ ആശുപത്രി ഓട്ടോ ഡ്രൈവേഴ്‌സ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ കെട്ടി വലിച്ച് പ്രതിഷേധിച്ചു. കോട്ടോൽ ആശുപത്രിക്ക് മുമ്പിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഷിജോ, കുഞ്ഞുമോൻ, ആദർശ്, ബഷീർ ആലുങ്ങൽ, അലി, ബഷീർ ഇഞ്ചികലയിൽ, ബാബു, രവി, ഗോപി, റസാക്ക്, കൊച്ചുകുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.