hdueie
ഉന്നത വിജയം നേടിയ വിദ്യാർത്ഥി മുഹമ്മദ് യാഷിറിന് മഹല്ല് പ്രസിഡന്റ് അബ്ദുൽ ഗഫൂർ അറക്കൽ സമ്മാനം നൽകുന്നു.

കുന്നംകുളം: ചമ്മന്നൂർ നൂറുൽ ഹുദാ മദ്രസയിൽ നബിദിനത്തോടനുമ്പന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന കലാപരിപാടികളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാന വിതരണവും അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. മഹല്ല് ഖത്തീബ് അലി ദാരിമി പരിപാടി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അറക്കൽ അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനായി. ഇസ്മായിൽ സുഹരി, മുഹമ്മദുണ്ണി, കുഞ്ഞുമൊയ്തു,റസാഖ്, കുഞ്ഞുമുഹമ്മദ്, ഉസ്താദുമാരായ സമദ്, ഫൈസൽ, ഫാറൂഖ്, അനസ് എന്നിവർ പങ്കെടുത്തു. പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും വിദ്യാർത്ഥികൾക്ക് സമ്മാനവും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർത്ഥിയായ മുഹമ്മദ് യാഷിറിന് സമ്മാനവും മഹല്ല് പ്രസിഡന്റ് അബ്ദുൽ ഗഫൂർ അറക്കൽ കൈമാറി.