hdjejie
താലൂക്ക് ആശുപത്രിയിലെ ബി.ജെ.പി പ്രതിഷേധം പൊലീസ് തടയുന്നു.

കുന്നംകുളം: താലൂക്ക് ആശുപത്രിയിൽ പ്രസവിച്ചശേഷം അമിത രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചൂണ്ടൽ വിനോദിന്റെ ഭാര്യ ശ്രീജ മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു. താലൂക്ക് ആശുപത്രിക്കുള്ളിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വി.സി സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കി. കുന്നംകുളം താലൂക്ക് ആശുപത്രി ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബി.ജെ.പി ഉപരോധം. നിയോജക മണ്ഡലം ജന. സെക്രട്ടറി പി.ജെ ജെബിൻ, സെക്രട്ടറി സുമേഷ് കുട്ടൻ, മുനിസിപ്പൽ പ്രസിഡന്റ് ഷജീഷ് കില്ലപ്പൻ, യുവമോർച്ച ജില്ലാ ട്രഷറർ വിമൽചന്ദ്, ചൊവന്നൂർ പഞ്ചായത്ത് ജന. സെക്രട്ടറി അഭിലാഷ് ഏറത്ത് എന്നിവർ നേതൃത്വം നൽകി