ചാലക്കുടി: കൊവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്ന ചാലക്കുടി താലൂക്ക് ആശുപത്രി വീണ്ടും പൂർവ സ്ഥിതിയിലാകുന്നു. തിങ്കളാഴ്ച മുതൽ ഇവിടെ നിലവിലുണ്ടായിരുന്ന ഭൂരിഭാഗം സംവിധാനങ്ങളും പുനരാരംഭിക്കുമെന്ന് നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി പോൾ അറിയിച്ചു. കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചതോടെ ഇവിടെ ഒ.പി വിഭാഗവും ഒ.പി അത്യാഹിത വിഭാഗവുമാണ് പ്രവർത്തിച്ചിരുന്നത്. സായാഹ്ന ഒ.പി, മെഡിക്കൽ ഒ.പി, ഇ.എൻ.ടി ഒ.പി എന്നിവ നവംബറിലും തുടങ്ങും. കൊവിഡ് രോഗികൾക്കായി ഐസൊലേഷൻ വിഭാഗം ഇനിയും പ്രവർത്തിക്കും. കണ്ണിന്റെ ഒ.പി, ജനറൽ ഒ.പി, ശസ്ത്രക്രിയ, ഓർത്തോ, ഗൈനിക് ഒ.പി, ദന്തൽ ഒ.പി, ഇ.എൻ.ടിഓഡിയോളജിസ്റ്റ്, വിമുക്തി ഒ.പി, വിമുക്തി ഐ.ജി, ജനറൽ കാറ്ററാക്ട് ശസ്ത്രക്രിയകൾ, ഓർത്തോ ശസ്ത്രക്രിയ എന്നിവയാണ് ഇന്ന് മുതൽ വീണ്ടും തുടങ്ങുന്നത്.