gramika
കുഴിക്കാട്ടുശ്ശേരി ഗ്രാമിക സംഘടിപ്പിച്ച സ്മൃതി സംഗമം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യുന്നു.

മാള: കുഴിക്കാട്ടുശേരി ഗ്രാമികയിൽ നാടക പ്രവർത്തകൻ കെ.കെ സുബ്രഹ്മണ്യന്റെയും ചലച്ചിത്ര സംവിധായകൻ മോഹൻ രാഘവന്റെയും ഓർമകൾ പങ്കുവച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തുചേർന്നു. സുബ്രഹ്മണ്യന്റെ ഒന്നാം ചരമവാർഷികവും മോഹനന്റെ പത്താം ചരമവാർഷികവും പ്രമാണിച്ച് സംഘടിപ്പിച്ച സ്മൃതി സംഗമം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമിക പ്രസിഡന്റ് പി.കെ കിട്ടൻ അദ്ധ്യക്ഷനായി. നാട്ടുപൂക്കളം, നാടൻപാട്ട് മത്സര വിജയികൾക്ക് പ്രിയനന്ദനനും തൃശൂർ സ്‌കൂൾ ഒഫ് ഡ്രാമയിലെ അദ്ധ്യാപകൻ ഡോ. ഷിബു എസ്. കൊട്ടാരവും ചേർന്ന് കെ.കെ സുബ്രഹ്മണ്യൻ സ്മൃതി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ പി.എസ് ആരതിക്കും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 23 വിദ്യാർത്ഥികൾക്കും സ്മൃതി ഫലകവും കാഷ് അവാർഡും നൽകി. കേരള സംഗീത നാടക അക്കാഡമി നിർവാഹക സമിതി അംഗം അഡ്വ. വി.ഡി പ്രേംപ്രസാദ്, ഡോ. ഷിബു എസ്. കൊട്ടാരം, ടി.വി ബാലകൃഷ്ണൻ, സുരേഷ് മുട്ടത്തി, ജോസ് കല്ലിങ്ങൽ, കെ.ജെ തോമസ്,​ ജുമൈല ഷഗീർ, മിനി പോളി, രേഖ സന്തോഷ് എന്നിവർ സംസാരിച്ചു.