sndp

എസ്.എൻ.ഡി.പി യോഗം നെല്ലങ്കര മുക്കാട്ടുകര ശാഖാ മെമ്പർമാരുടെ കുട്ടികളുടെ എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം യൂണിയൻ കൗൺസിലർ മോഹൻദാസ് നെല്ലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.


തൃശൂർ: എസ്.എൻ.ഡി.പി യോഗം നെല്ലങ്കര മുക്കാട്ടുകര ശാഖാ മെമ്പർമാരുടെ കുട്ടികളുടെ എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം യൂണിയൻ കൗൺസിലർ മോഹൻദാസ് നെല്ലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ വിജയൻ അദ്ധ്യക്ഷനായി. സതീഷ് കല്ലടി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് മോഹനൻ കല്ലടി സ്വാഗതവും സെക്രട്ടറി കെ.വി പ്രകാശൻ നന്ദിയും പറഞ്ഞു. കൃഷ്ണവേണി സുഭാഷ്, സാഹിൽ സന്തോഷ്, അനുഗ്രഹ കിഷോർ, അഞ്ജന ശിവദാസ്, അഞ്ജലി സദൻ, പൂജ ഗിരീഷ്, വിസ്മയ ഷാജി, ശബരീനാഥ് ജയചന്ദ്രൻ എന്നീ വിദ്യാർത്ഥികൾ അവാർഡ് ഏറ്റുവാങ്ങി. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുധീർകുമാർ, യൂത്ത് മെമ്പർ പ്രദീപ് നടുവില വളപ്പിൽ, വനിതാസംഘം സെക്രട്ടറി സവിജ കണ്ണൻ, വൈസ് പ്രസിഡന്റ് ശാലിനി രമേശൻ, രക്ഷാധികാരി ലക്ഷ്മിചന്ദ്രൻ എന്നിവർ സംസാരിച്ചു.