congress

തൃശൂർ: മുൻ ഡി.സി.സി പ്രസിഡന്റും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എം.പി. ഭാസ്‌കരൻ നായരുടെ ഒന്നാം ചരമവാർഷികം ജില്ലാ കോൺഗ്രസ് കമ്മിറ്റി ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു. ചരമവാർഷിക ദിനമായ 27ന് രാവിലെ 9ന് ഡി.സി.സി ഓഫീസിൽ പ്രത്യേകം തയ്യാറാക്കുന്ന സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും. രാവിലെ 10.30ന് ഡി.സി.സി പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ വെണ്ടൂർ മഞ്ഞളി ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും.