cash-back
കളഞ്ഞുകിട്ടിയ പണവും സ്വർണവും തിരികെ നൽകിയ റഹീമിനെ കാർഷിക സർവകലാശാല വി.സി ഡോ.ആർ. ചന്ദ്രബാബു അനുമോദിക്കുന്നു

തൃശൂർ: വഴിയിൽ നിന്ന് കിട്ടിയ സ്വർണ്ണവും പണവും ഫോണുമടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെ നൽകി മാതൃകയായ തൊഴിലാളിയെ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു അഭിനനന്ദിച്ചു. സർവകലാശാലയിലെ കാഷ്വൽ തൊഴിലാളിയായ റഹീമിനെയാണ് (29) പ്രശംസാപത്രം നൽകി അനുമോദിച്ചത്. വടക്കാഞ്ചേരി സ്വദേശി മകളുടെ വിവാഹാവശ്യത്തിനായി കരുതിയിരുന്ന നാല് ലക്ഷം രൂപയും 15 പവൻ സ്വർണവും മൊബൈൽ ഫോണുമാണ് യാത്രയ്ക്കിടയിൽ മണ്ണുത്തി ഒല്ലൂക്കരയിൽ നഷ്ടപ്പെട്ടത്. ബാഗിൽ നിന്നും ലഭിച്ച വിലാസം വഴി റഹീം ഉടമയെ കണ്ടെത്തി ഇവ തിരികെ ഏൽപ്പിക്കുകയായിരുന്നു.