വലപ്പാട്: മണപ്പുറം ഫൗണ്ടേഷന് കീഴിൽ സെമി ഒളിമ്പിക്‌സ് ഫെസിലിറ്റിയിൽ നിർമ്മിതമായ അക്വാട്ടിക് കോംപ്ലക്‌സ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ കോർപറേഷൻ മേയർ എം.കെ വർഗീസ് മുഖ്യാതിഥിയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, മിസ്റ്റർ വേൾഡ് വിപിൻ പീറ്റർ, മണപ്പുറം ഗ്രൂപ്പ് ഒഫ് കമ്പനിസ് കോ പ്രൊമോട്ടർ സുഷമ നന്ദകുമാർ, പ്രൊഫ. സരസ്വതി വാലത്, ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ്, ജില്ലാ സ്വിമ്മിംഗ് അസോസിയേഷൻ സെക്രട്ടറി ജയപ്രകാശ്, മാഫിറ്റ് ഫിറ്റ്‌നസ് ട്രെയിനർ സാജിർ സത്താർ മുഹമ്മദ്, റഫീക്ക് കെ.എം എന്നിവർ സംസാരിച്ചു. വിവിധ അക്കാഡമികളിൽ നിന്നായി നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത നീന്തൽ മത്സരത്തിൽ വിജയികളായവർക്ക് സിറ്റി പൊലീസ് കമ്മിഷണർ ആദിത്യ സമ്മാനദാനം നിർവഹിച്ചു.