വടക്കാഞ്ചേരി: വാഴാനി ടൂറിസം കേന്ദ്രത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വാഴാനിയിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കുട്ടികളുടെ പാർക്കിലെ വെള്ളക്കെട്ടും ചെളിയും നീക്കുക, തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുക. കേട് വന്ന ലൈറ്റുകൾ മാറ്റിസ്ഥാപിക്കുക, കുടിവെള്ള ലഭ്യത ഉറപ്പാക്കുക, മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുക, അലങ്കാരക്കുളത്തിൽ മ്യൂസിക് ഫൗണ്ടൻ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ആർ ശ്രീകാന്ത് അദ്ധ്യക്ഷനായി. ജിജോ കുര്യൻ, പി.ജെ രാജു, അഡ്വ. അഖിൽ സാമുവൽ, എ.ആർ കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.