വരന്തരപ്പിള്ളി: ഹാരിസൺസ് മലയാളം കമ്പനിയിലെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചൊക്കന, കുണ്ടായി, കാരിക്കുളം എസ്റ്റേറ്റുകളിലെ തൊഴിലാളികൾ ത്രിദിന സമരം ആരംഭിച്ചു. പണിമുടക്കിയ തൊഴിലാളികൾ ഇന്നലെ രാവിലെ കമ്പനിയുടെ കാരികുളം ഓഫീസ് കേന്ദ്രീകരിച്ച് പ്രകടനവും പൊതുയോഗവും നടത്തി. നേതാക്കളയ പി.ജി വാസുദേവൻ നായർ, ആന്റണി കുറ്റൂക്കാരൻ, എം.കെ തങ്കപ്പൻ, കെ.കെ രവി, സി.എൻ ശശീധരൻ എന്നിവർ സംസാരിച്ചു. പിടിച്ച് വച്ചിട്ടുള്ള ഗ്രാറ്റുവിറ്റി തുക ഉടൻ വിതരണം ചെയ്യുക, സ്ഥിരം ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുക, ബിൽ കുടിശിക കൊടുത്ത് തീർക്കുക, താത്ക്കാലിക തൊഴിലാളികളുടെ ലിസ്റ്റ് പുതുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.