ഗുരുവായൂർ ദേവസ്വം ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തർക്ക് സൗജന്യമായി തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ പ്രതിഷേധ ശയന പ്രദക്ഷിണം ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഗുരുവായൂർ: ദേവസ്വം ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തർക്ക് സൗജന്യമായി തുറന്ന് കൊടുക്കുക, ഗുരുവായൂർ ദേവസ്വത്തിന്റെ പകൽകൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ശയന പ്രദക്ഷിണം നടത്തി. മഞ്ജുളാൽ പരിസരത്ത് നടന്ന ശയന പ്രദിക്ഷിണത്തിൽ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, ഭാരവാഹികളായ കെ.എസ് അനിൽകുമാർ, പ്രസന്നൻ ബ്ലാങ്ങാട്, മനീഷ് കുളങ്ങര, കെ.സി രാജു, സുജയൻ മാമ്പുള്ളി, മിനീഷ് കറുകമാട് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന പ്രതിഷേധയോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ. വേലായുധ കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ആർ അനീഷ് മാസ്റ്റർ, സമേഷ് തേർളി, മോഹനൻ ഈച്ചിത്തറ തുടങ്ങിയവർ സംസാരിച്ചു.