മാള: ആനുകൂല്യങ്ങൾ നൽകിയതുകൊണ്ട് മാത്രമാണോ പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതെന്ന് കോൺഗ്രസ് നേതാക്കൾ നെഞ്ചിൽ കൈവച്ച് ആത്മപരിശോധന നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. ആനുകൂല്യങ്ങൾ നൽകിയത് മാത്രമാണെങ്കിൽ എല്ലാ മണ്ഡലങ്ങളിലും പരാജയപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാള ബ്ലോക്ക് കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ ശക്തിയുണ്ടാക്കുന്ന നേതൃത്വത്തെ വളർത്തിയെടുക്കണം. യൂണിറ്റ് കമ്മിറ്റികൾ ശക്തമാക്കാനുള്ള ഇടപെടലുകൾ ഉണ്ടാകണം. മാള ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി ജോസ് അദ്ധ്യക്ഷനായി. ബെന്നി ബെഹ്നാൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ ജനീഷ്, സി.എസ് ശ്രീനിവാസൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ അബ്ദുൾ കരീം, എ.എ അഷറഫ്, ടി.എം നാസർ, വി.എം മുഹിയുദ്ദീൻ, പ്രൊഫ. കെ.കെ രവി, ബ്ലോക്ക് നേതാക്കളായ കെ.കെ രവി നമ്പൂതിരി, അഡ്വ. നിർമ്മൽ സി. പാത്താടൻ തുടങ്ങിയവർ സംസാരിച്ചു.