പാവറട്ടി: കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിൽ വന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്നും ജനം തള്ളിക്കളയുമെന്നും വെങ്കിടങ്ങ് ഫാർമേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ ഷറഫുദീൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബാങ്കിലെ ഒരു ഡയറക്ടർ വായ്പ എടുത്ത് തിരിച്ചടക്കാതെ കുടിശിക വരുത്തിയതോടെ ലോൺ സംഖ്യയ്ക്ക് ഇരട്ടി വിലയ്ക്കുള്ള സ്ഥലവും വീടും ബാങ്കിന്റെ പേരിൽ രജിസ്റ്ററാക്കിയതാണ്. ആ ഡയറക്ടർ മൂന്ന് മാസം മുമ്പ് രാജിവെക്കുകയും ചെയ്തതാണ്. വായ്പ എടുത്തവർ കുടിശിക വരുത്തിയാൽ നിയമ നടപടികൾ സ്വീകരിക്കുന്നത് സ്വാഭാവികമാണ്. മറ്റ് വായ്പാ കുടിശികക്കാർക്കും എ.ആർ.സി ഉൾപ്പെടെയുള്ള നിയമ നടപടികൾ നടന്ന് കൊണ്ടിരിക്കുകയാണ്. അതിൽ പ്രകോപിതരായവർ ബാങ്കിന്റെ വിശ്വാസത നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. വൈസ് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ, ഡയറക്ടർമാരായ ഇ.വി പ്രദീഷ്, എ.ടി അബ്ദുൾ മജീദ് എന്നിവരും പങ്കെടുത്തു.