athirapilli
ആതിരപ്പിള്ളി

ചാലക്കുടി: അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല ചൊവ്വാഴ്ച മുതൽ തുറക്കും. രണ്ട് ദിവസം മുമ്പാണ് അതിരപ്പിള്ളിയും വാഴച്ചാലും അടച്ചിട്ടത്. ഗുരുതരമായ കാലാവസ്ഥാ പ്രശ്‌നം ഇല്ലെങ്കിൽ ഇനി അടച്ചിടേണ്ടെന്നാണ് വനംവകുപ്പിന്റെ തീരുമാനം. എന്നാൽ മലക്കപ്പാറ യാത്രയ്ക്ക് നിയന്ത്രണമുണ്ടാകും.