rafeek
മലയാളം എന്ന സിനിമ വി.കെ ശ്രീരാമൻ, വിജീഷ് മണി, റഫീക്ക് അഹമ്മദ് തുടങ്ങിയവർ ചേർന്ന് വിളംബരം ചെയ്യുന്നു

തൃശൂർ: കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയുടെ ശീർഷക ഗാനം പുറത്തിറക്കി സിനിമയുടെ പേര് വിളംബരം ചെയ്തു. മലയാളം എന്നാണ് പേര്. സംഗീത സംവിധായകരായ രമേശ് നാരായണൻ, ബിജിബാൽ, മോഹൻ സിത്താര, ഗോപീസുന്ദർ, രതീഷ് വേഗ എന്നിവരുടെ ഗാനങ്ങളുള്ള സിനിമയുടെ ഷൂട്ടിംഗ് ഡൽഹി, വയനാട് എന്നിവിടങ്ങളിലായി ഡിസംബറിൽ തുടങ്ങും. വിജീഷ് മണിയാണ് സംവിധാനം. ചടങ്ങിൽ വി.കെ ശ്രീരാമൻ, ജയരാജ് വാര്യർ, ബാബു ഗുരുവായൂർ, മുരളി നാഗപ്പുഴ, കെ.ആർ. ബാലൻ, മനോഹരൻ പറങ്ങനാട്, മുനീർ കൈനിക്കര, രാജു വളാഞ്ചേരി, വേണു പൊന്നാനി തുടങ്ങിയവർ പങ്കെടുത്തു.