തൃശൂർ: എ.ഐ.ടി.യു.സി സ്ഥാപക ദിനം 31ന് സംഘടിപ്പിക്കുന്നതിന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ദേശീയ ജനറൽ സെക്രട്ടറിയും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ ഗുരുദാസ് ദാസ് ഗുപ്തയുടെ രണ്ടാം ചരമ വാർഷിക ദിനം കൂടിയാണ് അന്ന്. ദിനാചാരണങ്ങളുടെ ഭാഗമായി പഞ്ചായത്ത്, മേഖലാ തലത്തിൽ പ്രഭാതഭേരി, അനുസ്മരണ യോഗങ്ങൾ, പതിനായിരം കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ, ഓഫീസുകൾ അലങ്കരിക്കൽ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ അറിയിച്ചു.