മുപ്ലിയം: 1996-97 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി മുപ്ലിയം സ്‌കൂളിന് ആയിരം ലിറ്ററിന്റെ വാട്ടർ ടാങ്ക് നൽകി. ബാച്ച് പ്രതിനിധികളായ വി.എസ് ജയന്തൻ, കെ.വി ശരത് എന്നിവർ വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന് ടാങ്ക് കൈമാറി. വാർഡംഗം പുഷ്പാകരൻ ഒറ്റാലി, പി.ടി.എ പ്രസിഡന്റ് ഇ.വി ഷാബു, പ്രിൻസിപ്പൽ കെ.സൗദാമിനി, പ്രധാനദ്ധ്യാപിക ഉഷ അശോകൻ എന്നിവർ സന്നിഹിതരായിരുന്നു.