തൃശൂർ: കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ ഇക്കൊല്ലത്തെ ഫെലോഷിപ്പിന് അമ്മന്നൂർ പരമേശ്വര ചാക്യാരും (കുട്ടൻ ചാക്യാർ), ചേർത്തല തങ്കപ്പ പണിക്കരും അർഹരായി. 50,000 രൂപയും കീർത്തിഫലകവും പൊന്നാടയും അടങ്ങുന്നതാണ് ഫെലോഷിപ്പ്. കഥകളി വേഷത്തിന് മാർഗി വിജയകുമാറും കഥകളി സംഗീതത്തിന് കലാമണ്ഡലം കെ.പി. അച്യുതനും അവാർഡിന് അർഹരായതായും വൈസ് ചാൻസലർ ടി.കെ.നാരായണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മറ്റു പുരസ്‌കാരങ്ങൾ :കലാമണ്ഡലം രാജൻ (കഥകളി ചെണ്ട), കലാമണ്ഡലം അച്യുത വാരിയർ (കഥകളി മദ്ദളം), അപ്പുണ്ണി തരകൻ (അണിയറ), സരോജിനി നങ്ങ്യാരമ്മ (കൂടിയാട്ടം), പല്ലവി കൃഷ്ണൻ (മോഹിനിയാട്ടം), കുഞ്ചൻ സ്മാരകം ശങ്കരനാരായണൻ (തുള്ളൽ), എൻ.കെ. മധുസൂദനൻ മഠത്തിലാത്ത് (മൃദംഗം), ഗോവിന്ദൻകുട്ടി നായർ, മച്ചാട് ഉണ്ണിനായർ (എ.എസ്.എൻ നമ്പീശൻ പുരസ്‌കാരം), കെ.ബി. രാജാനന്ദ് (എം.കെ.കെ നായർ സമഗ്ര സംഭാവന പുരസ്‌കാരം), കലാമണ്ഡലം ഐശ്വര്യ .കെ.എ (യുവപ്രതിഭ പുരസ്‌കാരം), അഡ്വ. സി.കെ. നാരായണൻ നമ്പൂതിരി (മുകുന്ദരാജ സ്മൃതി പുരസ്‌കാരം), ഡോ. സുമിതാ നായർ (കലാരത്നം എൻഡോവ്മെന്റ്), കലാമണ്ഡലം അനിൽകുമാർ (വി.എസ്. ശർമ്മ എൻഡോവ് മെന്റ്), കലാമണ്ഡലം കൃഷ്‌ണേന്ദു (പൈങ്കുളം രാമചാക്യാർ സ്മാരക പുരസ്കാരം), മരുത്തോർവട്ടം കണ്ണൻ (വടക്കൻ കണ്ണൻ നായർ സ്മൃതി പുരസ്‌കാരം), കരിവെള്ളൂർ രത്‌നകുമാർ (കെ.എസ്. ദിവാകരൻ നായർ സ്മാരക സൗഗന്ധിക പുരസ്‌കാരം), നെടുമ്പുള്ളി രാംമോഹൻ (ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്‌മെന്റ്), ജനകാശങ്കർ. പി (പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് എൻഡോവ്‌മെന്റ് ), കലാമണ്ഡലം ഗോപിപ്രഭ (കിള്ളി മംഗലം വാസുദേവൻ നമ്പൂതിരിപ്പാട് സ്മാരക അവാർഡ്). നവംബർ 7, 8, 9 തിയതികളിൽ നടക്കുന്ന കലാമണ്ഡലം വാർഷികാഘോഷത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഭരണ സമിതി അംഗങ്ങളായ എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, പെരുവനം കുട്ടൻ മാരാർ, കെ. രവീന്ദ്രനാഥ്, കലാണ്ഡലം പ്രഭാകരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.