kozhikale-kadichu-konnu
എടത്തിരുത്തിയിൽ പണിക്കെട്ടി ദിവാകരന്റെ വീട്ടിലെ നാടൻ കോഴികളെ കടിച്ചുകൊന്ന നിലയിൽ.

കയ്പമംഗലം: ചൂലൂരിൽ തെരുവ് നായ്ക്കൾ കോഴികളെ കടിച്ചു കൊന്നു. എടത്തിരുത്തി പതിനെട്ടാം വാർഡിൽ പണിക്കെട്ടി ദിവാകരന്റെ വീട്ടിൽ വളർത്തിയിരുന്ന നാൽപ്പതോളം നാടൻ കോഴികളെയാണ് നായ്ക്കൾ കടിച്ചു കൊന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. വീടിനോട് ചേർന്ന് കൂട്ടിൽ വളർത്തിയിരുന്ന കോഴികളെ കൂട് പൊളിച്ചാണ് കൂട്ടാമായെത്തിയ തെരുവ് നായ്ക്കൾ ആക്രമിച്ചത്.

ഇന്നലെ പുലർച്ചെ വീട്ടുകാർ കൂട് തുറന്ന് നോക്കിയപ്പോഴാണ് കോഴികൾ കൂട്ടത്തോടെ ചത്ത് കിടക്കുന്നത് കണ്ടത്. മറ്റൊരു കൂട്ടിലുണ്ടായിരുന്ന കോഴികൾ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് വീട്ടുകാർ പറഞ്ഞു. നേരത്തെ ഈ വീട്ടിൽ തന്നെ രണ്ട് തവണയായി ഇരുപതോളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു. സംഭവമറിഞ്ഞ് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തിയിരുന്നു.