chitram
സുധി ചിത്രം വരയ്ക്കുന്നതിനിടയിൽ.

കൊടുങ്ങല്ലൂർ: റോപ്പ് കയറിൽ വടി കെട്ടി അതിൽ തൂങ്ങിപ്പിടിച്ച്,​ തുണിയുടെ വെട്ടു കഷ്ണങ്ങൾ കാലുകൊണ്ട് ചുമരിൽ പശതേച്ച് ഒട്ടിച്ച് പുല്ലൂറ്റ് മണ്ണാറത്താഴം സ്വദേശി സുധി ഒരുക്കിയ തന്റെ ചിത്രം കണ്ട് ഡാവിഞ്ചി സുരേഷ് ആദ്യമൊന്ന് ഞെട്ടി. വ്യത്യസ്ത മീഡിയങ്ങളിൽ ചിത്രം ഒരുക്കുന്ന ഡാവിഞ്ചി സുരേഷ് അതിശയത്തോടെയാണ് സുധിയുടെ ചിത്രം കാണാൻ സുധിയുടെ വീട്ടിലെത്തിത്. തോളിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തു. ജോലി തേടി വിദേശത്തേയ്ക്ക് പോകാനൊരുങ്ങുന്ന ഡാവിഞ്ചി സുരേഷിന് ആദര സൂചകമായിട്ടാണ് സുധി ചിത്രം തീർത്തത്. മൂന്നാഴ്ച സമയമെടുത്താണ് ചിത്രം പൂർത്തീകരിച്ചത്. ഡാവിഞ്ചി സുരേഷിനെ കൂടാതെ മമ്മൂട്ടി, പ്രിഥ്വിരാജ്, പ്രഭാസ്, ദിലീപ്, നിവിൻ പോളി എന്നിവരുടെ വ്യത്യസ്ത മീഡിയങ്ങളിലുള്ള ചിത്രങ്ങളും സുധി ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. ഭാര്യ കിൽഷയും, മകൻ പ്രണവും സുധിക്ക് പിന്തുണയുമായി കൂടെയുണ്ട്.