കുന്നംകുളം: കുളത്തിൽ വീണ ആറ് വയസുകാരനെ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ കുളത്തിലേക്കെടുത്ത് ചാടി രക്ഷപ്പെടുത്തിയ എട്ട് വയസുകാരൻ അഭയ്‌യെ നഗരസഭാ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ മൊമെന്റോ നൽകി ആദരിച്ചു. കാൽ വഴുതി കുളത്തിലേക്ക് വീണ കൂട്ടുകാരൻ അലനെയാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥി അഭയ് രക്ഷിച്ചത്. രണ്ടാം ക്ലാസുകാരി ആൽഭിയ അഭയ്‌യുടെ സഹോദരിയാണ്. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ പി.എം സുരേഷ്, ടി.സോമശേഖരൻ, പ്രിയസജീഷ്, സെക്രട്ടറി ടി.കെ സുജിത് എന്നിവർ പങ്കെടുത്തു. അഭയ്‌യുടെ മാതാപിതാക്കൾ കുറ്റിക്കാട്ടിൽ ശാമു, സജിനി എന്നിവരേയും നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരേയും അഭിനന്ദിച്ചു.