വടക്കാഞ്ചേരി: വന്യജീവികളുടെ ശല്യം രൂക്ഷമായ വില്ലേജുകളുടെ പട്ടികയിൽ സർക്കാർ പുറത്തിറക്കിയ പട്ടികയിൽ പൂതുരുത്തി, പാർളിക്കാട്, പെരിങ്ങണ്ടൂർ, മുണ്ടത്തിക്കോട് വില്ലേജുകളെ കൂടി ഉൾപ്പെടുത്തണമെന്ന് എൻ.സി.പി വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. കൃഷ്ണകുമാർ തൊണ്ടിക്കാട്ടിൽ അദ്ധ്യക്ഷനായി. എൻ.ആർ സതീശൻ, പി.വി ഹസനാർ, അഡ്വ. സണ്ണി തോമസ്, അബ്ദുൾ റഹിമാൻ കുണ്ടുകാടൻ, കെ.കെ രമേശൻ എന്നിവർ പ്രസംഗിച്ചു.