meeting

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ചാലക്കുടിയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന ട്രഷറർ പി.വി വിനോദ് ഉദ്ഘാടനം ചെയ്യുന്നു.


ചാലക്കുടി: വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ പരിയാരം റേഞ്ച് ഓഫീസ് പരിധിയിലെ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുക, ജീവനക്കാരുടെ അമിതമായ ജോലി ഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചാലക്കുടി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്ന യോഗം സംസ്ഥാന ട്രഷറർ പി.വി വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി അനിൽകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.വി ഷിജു, സംസ്ഥാന കമ്മറ്റിയംഗം പി.ആർ അരുൺ, ചാലക്കുടി മേഖല സെക്രട്ടറി കെ.ബി രാജു തുടങ്ങിയവർ സംസാരിച്ചു.