ചാലക്കുടി: പരിയാരം റേഞ്ചിലെ വനിതാ ജീവനക്കാരിയോട് മേലുദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ. പ്രശ്‌നം സംബന്ധിച്ച് ഉന്നതോദ്യോഗസ്ഥർക്ക് പരാതികൾ നൽകിയിട്ടും ഇതുവരേയും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുന്നത്. പരിയാരം റേഞ്ച് ഓഫീസറുടെ ജീവനക്കാരോടുള്ള പക്ഷപാതപരമായ പെരുമാറ്റം അവസാനിപ്പിക്കണം. വെള്ളിക്കുളങ്ങര റേഞ്ചിലെ ചന്ദനമര സംരക്ഷണത്തിന്റെ പേരിൽ ജീവനക്കാർക്ക് അമിത ഭാരം അടിച്ചേൽപ്പിക്കുകയാണ്. ഇവിടെയും മറയൂരിലെ പോലുള്ള സംവിധാനങ്ങളേർപ്പെടുത്തണമെന്ന് സംസ്ഥാന ട്രഷറർ പി.വി വിനോദ് ആവശ്യപ്പെട്ടു.