ralli
ലക്‌നൗ ചലോ മഹാ പഞ്ചായത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ ഏരിയയിൽ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഐക്യദാർഢ്യ റാലിയും പൊതുയോഗവും അമ്പാടി വേണു ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കർഷക വിരുദ്ധ സമരങ്ങൾക്കെതിരെ ലക്‌നൗ ചലോ മഹാ പഞ്ചായത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ ഏരിയയിൽ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ആറ് കേന്ദ്രങ്ങളിൽ കർഷക ഐക്യദാർഢ്യ റാലിയും പൊതുയോഗവും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിക്കലും നടത്തി. കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കുക, കർഷക സമരത്തെ അടിച്ചമർത്താനുള്ള മോദി സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ചുമാണ് പ്രതിഷേധം. കൊടുങ്ങല്ലൂരിൽ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് അമ്പാടി വേണു ഉദ്ഘാടനം ചെയ്തു. ഒ.സി ജോസഫ് അദ്ധ്യക്ഷനായ യോഗത്തിൽ സുനന്ദ രാജൻ, ഷീല രാജ്കമൽ, കെ.ആർ ഉണ്ണിക്കൃഷ്ണൻ, പി.എൻ വിനയചന്ദ്രൻ, കെ.ആർ അപ്പുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. എടവിലങ്ങിൽ എ.പി ആദർശ് അദ്ധ്യക്ഷത വഹിച്ച യോഗം കർഷക സംഘം ഏരിയ സെക്രട്ടറി എം.എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. എറിയാട് എം.കെ സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ച യോഗം എൻ.സി.പി സെക്രട്ടറി വേണു വെണ്ണറ ഉദ്ഘാടനം ചെയ്തു. ശ്രീനാരായപുരത്ത് എൻ.വി ഷാജി അദ്ധ്യക്ഷത വഹിച്ച യോഗം കർഷക സംഘം ഏരിയ പ്രസിഡന്റ് കെ.കെ അബീദലി ഉദ്ഘാടനം ചെയ്തു. മതിലകത്ത് പി.സി രാജൻ അദ്ധ്യക്ഷത വഹിച്ച യോഗം കെ.പി പ്രസാദ് ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനത്ത് ബഷീർ ചക്കിങ്ങ വീടികയിൽ അദ്ധ്യക്ഷത വഹിച്ച യോഗം ജോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു.