കൊടുങ്ങല്ലൂർ: കൊവിഡിന്റെ മറവിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് തട്ടിപ്പ് നടത്തിയ സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നഗരസഭ ഓഫീസിന് മുമ്പിൽ ധർണ നടത്തി. നഗരസഭ അധികൃതരും എൽ.ഡി.എഫും ചേർന്ന് താലൂക്ക് ആശുപത്രിയിൽ പിൻവാതിലിലൂടെ ജോലി നൽകിയ ആളുകളാണ് തട്ടിപ്പിന് പിന്നിലെന്ന് യുവമോർച്ച ആരോപിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് ഇ.ആർ ജിതേഷ് അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി ടി.എസ് അംജിത്, ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംജി, എൽ.കെ മനോജ്, അനന്തകൃഷ്ണൻ, രശ്മി ബാബു, ടി.എസ് സജീവൻ, ഒ.എൻ ജയദേവൻ, സുബിൻകുമാർ, രാഹുൽ രാജ് എന്നിവർ സംസാരിച്ചു.